police

കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടാണ് കേരളാ പൊലീസിന്റെത്. അറിപ്പുകൾക്ക് പുറമെ ഇവർ പങ്കുവയ്ക്കുന്ന ചില രസകരമായ വീഡിയോകളും വെെറലാകാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ശബരിമല ഡ്യൂട്ടിക്കിടയിലെ ഇടവേളയിൽ പാട്ടുപാടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കേരളാ പൊലീസിന്റെ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. നിലയ്ക്കലിൽ സുരക്ഷാ ചുമതലയിലുള്ള ജിബിൻ ജോ‌ർജ് ആണ് ഗായകൻ. ജിബിന്റെ പാട്ട് കൺട്രോൾ റൂമിലെ സഹപ്രവ‌ർത്തക‌ർ മൊബെെൽ ക്യാമറയിൽ പകർ‌ത്തുകയായിരുന്നു.

'സില്ലിന് ഒരു കാതൽ' എന്ന ചിത്രത്തിലെ എ. ആ‌ർ. റഹ്മാൻ ഈണമിട്ട 'മുൻപേ വാ.. എൻ അൻപേ വാ' എന്ന സൂപ്പ‌ർഹിറ്റ് ഗാനമാണ് ജിബിൻ പാടുന്നത്. കൂടെയുള്ള സഹപ്രവർത്തകരെയും വീഡിയോയിൽ കാണാം. ജിബിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു മിനിട്ടിൽ താഴെ മാത്രമാണ് വീഡിയോയുടെ ദെെർഘ്യം. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.