സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഭാരത സർക്കസ് ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. നൂറിലധികം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൗമുദി മൂവീസിലൂടെ സോഹൻ സീനുലാലും ഷൈൻ ടോം ചാക്കോയും വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

'ഒറ്റ ജനതയാണ്, ഒറ്റ ഭാരതമാണെന്ന് പറയുന്നിടത്തും പലതരം മതങ്ങളും ജാതികളും ഈ സർക്കസിന്റെ ഭാഗമായി പൊന്തിവരും.കേരളത്തിലെ ജനങ്ങൾക്കിത് കൃത്യമായി മനസിലാകും. ഇന്നും നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ചിന്തകളിൽ പോലും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ആരെങ്കിലും ചിന്തിച്ചുവച്ചതിന്റെ അപ്പുറം നമ്മൾ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടെങ്ങാനും ആരോ പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു സെക്കൻഡ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്തുകൊണ്ട്? അതിനാണ് പറയുന്നത് തലയ്‌ക്കടി കിട്ടണം.
കിളി പോയ അവസ്ഥയിൽ നിൽക്കുന്നവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ. ശാരീരികമായും മാനസികമായും പണിയെടുക്കണം. അപ്പോൾ നമ്മുടെ വേണ്ടപ്പെട്ട എല്ലാ കിളികളും പോകും. അങ്ങനെ പണിയെടുത്തിട്ടാ എന്റെ കിളി പോയെ. അപ്പോൾ നിങ്ങൾ ദേഹമനങ്ങി പണിയെടുക്കാൻ ശ്രമിക്കുക. അല്ലാതെ മറ്റുള്ളവരെ വെള്ളം കുടിപ്പിക്കുന്നതല്ല പണി.'- അവതാരകയോട് ഷൈൻ ടോം ചാക്കോ പറഞ്ഞു.