kalyanaraman

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്‌സ് ഒരുവർഷത്തിനകം റീട്ടെയിൽ സാന്നിദ്ധ്യം 30 ശതമാനം വർദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 1,300 കോടി നിക്ഷേപത്തോടെ അടുത്ത 52 ആഴ്ചകളിലായി 52 പുതിയ ഷോറൂമുകൾ തുറക്കും.

മെട്രോ നഗരങ്ങളിലും വടക്ക്, കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ചെറുകിട, ഇടത്തരം (ടിയർ-2, ടിയർ-3) നഗരങ്ങളിലും സാന്നിദ്ധ്യം ശക്തമാക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര വിപണിയിലും മികച്ച വിപുലീകരണ പദ്ധതികൾ കമ്പനി അവതരിപ്പിക്കും. മുംബയിലെ ആദ്യ ഫിസിക്കൽ എക്‌സ്‌പീരിയൻസ് സെന്ററിൽ നിന്ന് ലഭിച്ച വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കമ്പനിയുടെ ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡിയർ ഡോട്ട് കോം റീട്ടെയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കും.

₹1,300 കോടി

റീട്ടെയിൽ സാന്നിദ്ധ്യം 30 ശതമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടുള്ള 52 പുതിയ ഷോറൂമുകൾ ആരംഭിക്കാനായി കല്യാൺ ജുവലേഴ്‌സ് നിക്ഷേപിക്കുക 1,300 കോടി രൂപ.

17%

മൊത്തം വിറ്റുവരവിന്റെ 17 ശതമാനം ലഭിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ മികച്ച മുന്നേറ്റവും ഉയർന്ന ഉപഭോക്തൃതാത്പര്യവും കല്യാണിനുണ്ട്.