iran-

ന്യൂയോർക്ക്: ടെെം മാഗസിൻ 2022ലെ 'ഹീറോസ് ഓഫ് ദ ഇയർ' ആയി ഇറാനിലെ സ്ത്രീകളെ തിരഞ്ഞെടുത്തു. ഇറാൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടമാണ് അവരെ ഈ അംഗീകാരത്തിന് അർഹരാക്കിയത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അവ‌ർ പോരാടിയത്. ഒപ്പം ഇറാനിലെ സർക്കാരും മതപൊലീസും നടത്തുന്ന അതിക്രമങ്ങൾക്കെതിരെ അവർ ശബ്ദമുയർത്തുകയും ചെയ്തുവെന്ന് മാഗസിൻ വ്യക്തമാക്കി.

ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മതപൊലീസ് രാജ്യ തലസ്ഥാനത്ത് നിന്നും അറസ്റ്റ് ചെയ്ത മഹ്സ അമിനി (22) മരണപ്പെടുകയായിരുന്നു. ഇതിനെ തുട‌ർന്ന് സ്ത്രീകൾ ഹിജാബ് പരസ്യമായി ഉപേക്ഷിച്ചും മുടി മുറിച്ചും പ്രതിഷേധിച്ചു. 1979ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി ഇത് മാറി. നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി പേരെ അറസ്റ്റ് ചെയ്തു.

ഇറാനിയൻ വനിതകളെ ആദരിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും ടെെം മാഗസിൻ വിശദീകരിച്ചു. ഇറാനിലെ സ്ത്രീകളുടെ പോരാട്ടം കാണിക്കുന്നത് അവർ വിദ്യാസമ്പന്നരും ലിബറലും മതേതരമായി ചിന്തിക്കുന്നവരുമാണെന്ന് ടൈം മാഗസിൻ വ്യക്തമാക്കി.

I am so glad to see the brave women of #Iran are @TIME's Heroes of the Year. #MahsaAmini pic.twitter.com/vhkX6v1s6C

— Jason Brodsky (@JasonMBrodsky) December 7, 2022