high-court

തിരുവനന്തരപുരം : പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി,​ കാത്തിരിപ്പ് നിബന്ധന മൗലീകാവകാശങ്ങളുടെ ലംഘനമാണ്,​ ഇതിന്റെ പേരിൽ കുടുംബകോടതികൾ അപേക്ഷ നിരസിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി വിമർശനം,​

ക്രിസ്ത്യഴ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതി പരാമർശം. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കം ഹർജി തീർപ്പാക്കാനും കുടുംബകോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.