ff

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ ഒരു വീടും. വീട് നിർമ്മാണത്തിനുള്ള ബഡ്ജറ്റ് നാൾക്ക് നാൾ കൂടി വരികയാണ്. ശരിയായ ബ‌‌ഡ്ജറ്റ് കണക്കാക്കി പ്ലാനിംഗോടെ വീട് നിർമ്മിച്ചാൽ ഭാവിയിൽ ദുഃഖിക്കേണ്ടി വരില്ല. വീട് നിർമ്മാണത്തിനിറങ്ങുമ്പോ& ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നൈമൽ തോക്കിലിയത്തിന്റെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ഹരിശ്രീ അശോകൻ.

ഫേസ്ബുക്ക പോസ്റ്റ്ര് വായിക്കാം

ഒരു വീട് പണി അപാരധ :-

അബദ്ധം തുടങ്ങുന്നത് പണി ആരംഭിക്കുബോൾ ആണ് .. ബഡ്ജറ്റ് fix ചെയ്യാതെ നാട്ടുനടപ്പു rate നോക്കാതെ ഏറ്റവും കുറഞ്ഞ rate പറയുന്ന ശശി മേശരിക്ക് പണി കൊടുക്കും ..

..

ആദ്യം പണി ഏല്പിക്കുന്ന ഉദ്ദേശിക്കുന്ന ആളിന്റ വീട് എങ്കിലും പോയി കാണണം .. എന്നാൽ അല്ലേ അയാൾക്ക്‌ വീട് എന്താണ് എന്നും വീട്ടിൽ എങ്ങനെയാണ് മറ്റുളവർ അഥവാ നിങ്ങൾ ജീവിക്കാൻ ആഗഹിക്കുന്നത് മനസിലാക്കാൻ അറിയാമോ അഥവാ പറഞ്ഞാൽ മനസ്സിലാകുമോ എന്നൊക്കെ വിലയിരുത്തൻ കഴിയു ...

ഭൂരിഭാഗം പണി rate കുറച്ചു എടുക്കുന്നവരും അവർക്കു അന്നന്ന് തച്ചു/ കൂലി കിട്ടിപ്പോകണം എന്നേയുള്ളു .. അതു കിട്ടാതെ ആകുബോൾ ഇട്ടിട്ടു പോകും .. പിന്നെ വീട് പണിയിക്കുന്നവൻ സ്വാഹാ ... വലിയ എഗ്രിമെന്റ് ഒക്കെ ഉണ്ടാകും ഇതുമായി കൺസ്യൂമേർ കോർട്ടിൽ കയറി ഇറങ്ങുന്ന ആയിരങ്ങൾ ഉണ്ട് .. ((കഴിവതും എഗ്രിമെന്റ് റെജിസ്റ്റർ ചെയുക , അക്കൗണ്ടിൽ കൂടി മാത്രം പണം കൊടുക്കുക ))2000 രൂപാ മുതൽ മേലോട്ടാണ് ഇപ്പോൾ മിനിമം rates .. പക്ഷേ 1450/- ചെയ്യും എന്ന് പരസ്യം ചയ്തു പണി പിടിക്കാൻ ആളുണ്ട് നാട്ടിൽ ..

വലിയ ആർക്കിടെക്ട്നേ വച്ചു ഡിസൈൻ ചെയ്യിപ്പിക്കുന്ന ആളുകൾ അവരുടെ രീതിയും മറ്റും ആദ്യം മാസിലാകണം, എന്നിട്ട് നിങ്ങളുടെ രീതിയും ആഗ്രഹവും എല്ലാം മറക്കണം 1f60e, പൊതുവെ ബഡ്ജറ്റ് ഒരു വിഷയവും അല്ലാത്തവർ ആണ് അതിനു പോകേണ്ടത് കാരണം കലാകാരൻ അവന്റ മുഴുവൻ കഴിവും സ്റ്റേജിൽ കാണിക്കും , അതു ഉള്കൊള്ളുന്ന ഒരു നല്ല പ്രേക്ഷകന് ആയിരിക്കണം വീട് പണിയുന്നവൻ .. അപ്പോൾ ബഡ്ജറ്റ് വേവലാതി പാടില്ല , വരുന്നത് വരുന്നിടത്തു വച്ചു കാണാം എന്ന് കരുതുക .. പിന്നെ പണി എന്ന് തീരും എന്നും ബഡ്ജറ്റ് എത്ര എന്നൊന്നും ചോദിക്കരുത് ..ഒരൊ പരിപാടിക്കും ഓരോ rate ആണ് ..

ഇപ്പോൾ കൂടുതൽ കാണുന്നത് യൂട്യൂബ് നോക്കി പണി പഠിച്ചു വരുന്ന ആളുകൾ ആണ് , അതു അതാവശ്യം നല്ല കാര്യം തന്നെ , പക്ഷേ കൂടുതലും തള്ളുകൾ മാത്രമാണ് 60% മാത്രം വിശ്വസിക്കുക . യൂട്യൂബ് നോക്കി ഒരു നല്ല മീൻ കറി പോലും ഉണ്ടാക്കാത്തവനാണ് വീട് പണിയാൻ നോക്കുന്നത് 1f600.

പിന്നെ ഒടുവിലാൻ :- പണി അറിയാവുന്ന ആളുകളെ സൂപ്പർവൈസ് ചെയ്യാൻ ഏൽപ്പിക്കുക , അല്ലാതെ ലാഭത്തിനായി അച്ഛൻ ,അമ്മായിഅപ്പൻ , ആങ്ങള , ഭാര്യയുടെ ആങ്ങള , വകയിലെ ചിറ്റപ്പന്റ മകൻ എല്ലാം ഒഴിവാക്കുക കാരണം അവർ നിങ്ങളുടെ വീട് കൂടുതൽ മികവ് കൂട്ടാൻ നിങ്ങളുടെ ഉള്ള മനസമാദാനം കൂടി കളയുന്നു .

(മികവു കൂട്ടാൻ മൂലകാരണം (ഫാര്യ- ഫാ അല്ല ഭാ ) കൂടെയുള്ളപ്പോൾ എന്തിനു വെറുതെ മറ്റുളവർ 1f601)

കലങ്ങിയവർ ലൈക്ക് അടിച്ചു ഷെയർ ചെയുക . ഒരുത്തൻ എങ്കിലും രക്ഷപെടട്ടെ 1f64f