കേരളത്തിൽ, അല്ലെങ്കിൽ ഭാരതത്തിൽ തന്നെ നിലനിൽക്കുന്ന ജാതീയ സർക്കസിനെ വരച്ചുകാട്ടുന്ന ചിത്രമാണ് സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഭാരത സർക്കസ്. നവോത്ഥാന കേരളമെന്ന് പറയുമ്പോഴും ജാതീയ ഉച്ചനീചത്വങ്ങൾ മലയാളികളും പൊലീസ് ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളും എങ്ങനെ നോക്കിക്കാണുന്നുവെന്ന സത്യം തുറന്നുപറയുകയാണ് ഈ ചിത്രം. ടെക്നോളജി എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതും ചിത്രം ചർച്ച ചെയ്യുന്നു.

ബിനു പപ്പു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ എം.എ. നിഷാദ്, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, സുനിൽ സുഖദ, ജയകൃഷ്ണൻ, സുധീർ കരമന, അഭിജ, തുടങ്ങിയവരും അഭിനയിക്കുന്നു. മുഹമ്മദ് വെമ്പായമാണ് രചന നിർവഹിച്ചിരിക്കുന്നത്. ബിനു കുര്യൻ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. 
. ബിജി ബാലാണ് സംഗീതം. ചിത്രത്തിന്റെ വീഡിയോ റിവ്യു കാണാം,