ss

പൃഥ്വിരാജ് - ആസിഫ് അലി - ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ആക്ഷൻ ചിത്രത്തിൽ ആസിഫ് അലി ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ഷാജി കൈലാസ് വൈബ് പ്രകടിപ്പിക്കുന്നതാണ് ട്രെയിലർ. അപർണ ബാലമുരളിയാണ് നായിക. അന്ന ബെൻ , ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് മറ്റ് താരങ്ങൾ.ജി.ആർ. ഇന്ദു ഗോപന്റെ രചനയിൽ ഒരുങ്ങുന്നകാപ്പ ഡിസംബർ 22ന് ക്രിസ്മസ് റിലീസായി എത്തും. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം- ജോമോൻ ടി .ജോൺ.പി.ആർ.ഒ - ശബരി