ss

സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളുടെ സംവിധായകൻ സക്കറിയ മുഹമദ് ഇനി നായകൻ. നവാഗതനായ ഷമീം മൊയ്‌ദീൻ സംവിധാനം ചെയ്യുന്ന കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ എന്ന ചിത്രത്തിലൂടെയാണ് നായകനാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ സഖറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ പുതുമുഖം നാസ്‌ലിൻ സലിം ആണ് നായിക. അൽത്താഫ് സലിം, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ,ആർ. ജെ അനുരൂപ്,ബാലൻ പാറക്കൽ,സരസ ബാലുശേരി, കനകം, നവാസ് വള്ളിക്കുന്ന്, ശംസുദ്ധീൻ ഷംസു,ഹിജാസ് ഇക്ബാൽ, നയന,നൂറുദ്ധീൻ അലി അഹ്മദ് ,നാസർ കറുത്തേനി എന്നിവരാണ് മറ്റ് താരങ്ങൾ. ആയിഷ എന്ന മഞ്ജു വാര്യർ ചിത്രത്തിന് രചന നിർവഹിച്ച ആഷിഫ് കക്കോടിയാണ് തിരക്കഥ. ഷാഫി കോറോത് ഛായാഗ്രഹണം നിർവഹിക്കുന്നു.നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശ്രീഹരി കെ. നായർ സംഗീതം പകരുന്നു. ഹരിത എന്റർടൈയ് മെന്റിന്റെ ബാനറിൽ സൽവാൻ ആണ് നിർമാണം. പി .ആർ . ഒ എ .എസ്‌ ദിനേശ്.