anjali-ameer

നടൻ ഉണ്ണി മുകുന്ദൻ നി‌ർമിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ച തനിക്കും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തെ പിന്തുണച്ച് നടി അഞ്ജലി അമീർ. ബാലയ്ക്ക് കൊടുത്ത പ്രതിഫലത്തിന്റേതായി കാട്ടി ഉണ്ണി മുകുന്ദൻ പുറത്തുവിട്ട കണക്കുകളിൽ താളപ്പിഴകൾ ഉണ്ടെന്നും വശപിശക് തോന്നുന്നുവെന്നും അഞ്ജലി അമീർ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

I strongly support bala beacuse ഒരു ജൂനിയർ ആര്ടിസ്റ്നു വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടർ നു ഉണ്ണിമുകുന്ദൻ per ഡേ 10 k പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്


തനിക്ക് പ്രതിഫലം നൽകിയില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നിൽ പ്രവ‌ർത്തിച്ച ആളുകൾക്ക് എങ്കിലും പണം നൽകണമെന്നും ബാല ആവശ്യപ്പെട്ടിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. സംവിധായകൻ അടക്കമുള്ളവ‌ർക്ക് പണം നൽകിയിട്ടില്ലെന്നും ബാല പറഞ്ഞു. പരാതി കൊടുക്കുന്നില്ല, പക്ഷേ ഉണ്ണി മുകുന്ദൻ കുറച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാൻ തനിക്ക് ആഗ്രഹമില്ല. പക്ഷെ ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ടെന്നും, മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബാലയ്ക്ക് പ്രതികരണവുമായി 'ഷെഫീക്കിന്റെ സന്തോഷം' ചിത്രത്തിന്റെ സംവിധായകൻ രംഗത്ത് വന്നിരുന്നു. താനുൾപ്പെടെയുള്ളവർക്ക് പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്നും മറ്റ് ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലം കൊടുത്തതായി ആണ് അറിവെന്നും സംവിധായകൻ അനൂപ് പന്തളം അറിയിച്ചു.

ബാലയെ ഉണ്ണി മുകുന്ദനാണ് സിനിമയിൽ റെക്കമെന്റ് ചെയ്തത്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്. ഈ സമയം ഇത്തരം വിഷയങ്ങളിൽ പേര് വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു.