nimisha

മഹാബലിപുരത്തിന്റെ ഭംഗി ആസ്വദിച്ച് തമിഴ് പെൺകുട്ടിയുടെ ലുക്കിൽ നിമിഷ സജയൻ. നിമിഷയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ നായികയായി എത്തിയ നിമിഷ ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നിമിഷ സജയൻ അടുത്തിടെ ബോൾഡ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബോളിവുഡിലും മറാത്തിയിലും താരം അരങ്ങേറ്റം കുറിച്ചു. വി ആർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് പ്രവേശനം. ഹവാ ഹവായി എന്ന ചിത്രത്തിലൂടെ നിമിഷ മറാത്തി സിനിമയുടെയും ഭാഗമായി. മലയാളത്തിൽ നായികയായി അവസാനം പ്രത്യക്ഷപ്പെട്ടത് ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിലാണ്. തുറമുഖം, ചേര , ഇംഗ്ളീഷ്- ഇന്ത്യൻ ചിത്രം ഫുട് പ്രിന്റ്സ് ഒാൺ വാട്ടർ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു.