പ്രൊജക്റ്റ് ക്രിംസൺ എന്താണത്? അമേരിക്കയുടെ പൊൻതൂവൽ പദ്ധതി. എന്താണ് ലോകത്തിനു പ്രൊജക്ട് ക്രിംസൺ കൊണ്ടുള്ള ഗുണം? ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ എപ്പോഴും യുദ്ധങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കും. രണ്ട് രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് യുദ്ധം ചെയ്യുക എന്നതാണ്.

joe-biden-us

യുദ്ധത്തിൽ പരിക്ക് പറ്റുന്നവർക്ക് വേണ്ടി എന്തൊക്കെ നൂതന സംവിധാനങ്ങൾ ഉപയോഗിക്കാം എന്ന് അധികം ശ്രദ്ധിക്കാറില്ല അവിടെയാണ് അമേരിക്കൻ ടെക്‌നോളജി സഹായത്തിനെത്തുന്നത് പ്രൊജക്ട് ക്രിംസൺ. ഇനി മുതൽ യുദ്ധ ഭൂമിയിൽ അമേരിക്കക്കു വേണ്ടി ഡ്രോണുകൾ ചീറിപായും, അത് പക്ഷെ യുദ്ധത്തിന് വേണ്ട ആയുധങ്ങളുമായുള്ള യാത്രയല്ല. മുറിവേറ്റ സൈനികർക്ക് വേണ്ടി രക്തവും, മരുന്നും കൊണ്ടാണ് ഈ ഡ്രോണുകൾ എത്തുക, യുദ്ധ ഭൂമിയിൽ ആശ്വാസമാകും ഈ ഡ്രോണുകൾ എന്നതിൽ സംശയമില്ല.