
ഷിംല: ഹിമാചൽ പ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും എം എൽ എയുമായ സുഖ്‌വിന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകും. വെെകിട്ട് ചേരുന്ന നിയമസഭ കക്ഷി യോഗത്തിനുശേഷമായിരുന്നു പ്രഖ്യാപനം. കോൺഗ്രസ് സംസ്ഥാന പ്രചാരണ സമിതി ചെയർമാനാണ് സുഖ്‌വിന്ദർ. വെെകിട്ട് ഷീംലയിൽ ചേരുന്ന നിയമസഭ കക്ഷിയോഗത്തിൽ ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും.
2018നു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. മുൻപ് ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസിൽ സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 40 എം എൽ എമാർ മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് ഉടൻ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.