
ദോഹ: ലോകകപ്പിലെ പോർചുഗൽ-മൊറോക്കോ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ലൈനപ്പ് പുറത്ത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റയും ആദ്യ പകുതിയിൽ കളത്തിലിറക്കാതെ പോർചുഗൽ. ഇന്നത്തെ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ പരീക്ഷിച്ച ഇലവനിൽ നിന്നും ഒരു മാറ്റത്തോടെയാണ് പോർചുഗൽ കളം പിടിക്കാനായിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേട്ടവുമായി മത്സരത്തിന്റെ ഗതി മാറ്റിയ യുവ താരം ഗോൺസാലോ റാമോസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി മുന്നേറ്റ നിരയെ നയിക്കും. കൂടാതെ ബ്രൂണോ ഫെര്‍ണാണ്ടസും യോ ഫെലിക്‌സുമാണ് മറ്റു സ്ട്രൈക്കർമാർ. വില്യം കാർവാലിയോയെ പിൻവലിച്ച് പകരം മദ്ധ്യ നിരയിൽ റൂബൻ നെവസിനെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വയും റൂബന്‍ നെവസും ഒട്ടോവിയായും പ്രതിരോധക്കോട്ടയൊരുക്കാനായി റാഫേല്‍ ഗുറൈരോ, റൂബന്‍ ഡിയാസ്, പെപെ, ഡിയാഗോ ഡാലറ്റ് എന്നിവരുമായി 4-3-3 ഫോർമേഷനിലാണ് പോർചുഗൽ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി മൈതാനത്തിലിറങ്ങുന്നത്.
നിശ്ചിത സമയത്തും അധിക സമയത്തും മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ ഗോളടിക്കാൻ അനുവദിക്കാതെ അട്ടിമറിയിലൂടെ ക്വാർട്ടറിൽ പ്രവേശിച്ച മൊറോക്കോയും 4-3-3 ഫോര്‍മേഷനില്‍ ഹക്കീം സിയെച്ചിനെയും സൊപൈന്‍ ബൗഫലിനെയും യൂസെഫ് എന്‍ നെസീരിയേയും മുന്നേറ്റത്തിനായി കരുതിയാണ് മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ പ്രാദേശിക സമയം 8.30-നാണ് മൊറോക്കോ-പോര്‍ച്ചുഗല്‍ മത്സരത്തിന്റെ കിക്കോഫ്.