
ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര പബ്ലിഷിംഗ് ഗ്രൂപ്പായ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഇടക്കാല സി.ഇ.ഒ ആയി ഇന്ത്യൻ വംശജൻ നിഹാർ മാളവ്യയെ തിരഞ്ഞെടുത്തു. നിലവിലെ സി.ഇ.ഒ ആയ മാർക്കസ് ഡോഹ്‌ലെ സ്ഥാനമെഴിയുന്നതായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നീക്കം. 2019 മുതൽ പെൻഗ്വിൻ റാൻഡം ഹൗസിന്റെ അമേരിക്കൻ ഡിവിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും പ്രസിഡന്റുമാണ് മാളവ്യ. ജനുവരി 1 മുതലാണ് 48കാരനായ മാളവ്യ ഇടക്കാല സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കുക.