
ലണ്ടൻ : ചാനൽ ഐലൻഡ്സിലുള്ള ജേഴ്സി ദ്വീപിന്റെ തലസ്ഥാനമായ സെന്റ് ഹെലിയറിൽ ഫ്ലാറ്റ് സമുച്ഛയത്തിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ഒരു ഡസനോളം പേരെ കാണാനില്ല. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വാതക ചോർച്ചയാകാമെന്ന് കരുതുന്നു. സ്ഫോടനത്തിൽ മൂന്ന് നില കെട്ടിടം പൂർണമായി തകർന്നു.