f

ശബരിമല : പമ്പ -സന്നിധാനം പാതയിലെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് നിരവധി തീർത്ഥാടകർക്കും പൊലീസുകാർക്കും പരിക്കേ​റ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തിരക്ക് നിയന്ത്റിക്കാൻ കഴിയാതെ വന്നതോടെ രാത്രി എട്ടോടെ സന്നിധാനത്തു നിന്ന് റാപ്പി‌ഡ് ആക്ഷൻ ഫോഴ്സിനെയും എൻ.ഡി.ആർ.എഫിനെയും അടിയന്തരമായി മരക്കൂട്ടത്ത് എത്തിച്ചു. ഇവരെത്തി തിരക്ക് നിയന്ത്റിച്ചു തുടങ്ങി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തീർത്ഥാടകനുമായി സന്നിധാനം ആശുപത്രിയിൽ നിന്ന് പമ്പയിലേക്ക് പോയ ആംബുലൻസ് മരക്കൂട്ടത്ത് എത്തിയപ്പോൾ തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന വടം മാറ്റി. മണിക്കൂറുകളോളം കാത്തുനിൽക്കുകയായിരുന്ന തീർത്ഥാടകർ ഇൗ സമയം ചന്ദ്രാനന്ദൻ റോഡിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്.