teeth

വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷയോടൊപ്പം മികച്ച സൗകര്യങ്ങൾ ഒരുക്കാനായി എ‌യർലൈൻ കമ്പനികൾ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി എടുത്ത് പറയാവുന്ന ഒന്നാണ് വിമാനത്തിലെ യാത്രക്കാർക്കായി നൽകുന്ന ഭക്ഷണ സൗകര്യം. വിമാന യാത്രക്കാരുടെ ടിക്കറ്റിലെ വ്യതിയാനമനുസരിച്ച് വിവിധ തരത്തിലുള്ല ഭക്ഷണ വിഭവങ്ങൾ എയർ ഹോസ്റ്റസുമാർ ആവശ്യാനുസരണം എത്തിച്ച് നൽകാറുണ്ട്. എന്നാൽ എത്ര വിഭവ സമൃദ്ധമെന്ന് പറഞ്ഞാലും ഭക്ഷണത്തെ സംബന്ധിച്ച് പരാതികളുയരുന്നത് സ്വാഭാവികമാണ്. അതിനിയിപ്പോൾ വിമാനത്തിലാണെങ്കിലും മാറ്റമില്ലാത്ത കാര്യമാണ്. എന്നാലിപ്പോൾ ഒരു വിമാന യാത്രിക തനിക്ക് ബ്രിട്ടീഷ് എയർവേയ്സിൽ നിന്നും ലഭിച്ച ഭക്ഷണത്തെക്കുറിച്ചുയർത്തിയ പരാതിയാണ് ഇപ്പോൾ സംസാര വിഷയമായിരിക്കുന്നത്.

ഘദാ എൽ-ഹോസ് എന്ന യുവതിയ്ക്ക് ലണ്ടനിൽ നിന്നും ദുബായിലേയ്ക്കുള്ല യാത്രമദ്ധ്യേ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നും ലഭിച്ച വസ്തുവിനെക്കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. യുവതിയ്ക്ക് ഭക്ഷണത്തിൽ നിന്നും ഉടമയാരെന്നറിയാത്ത ഒരു പല്ലാണ് അപ്രതീക്ഷിതമായി ലഭിച്ചത്.

@British_Airways still waiting to hear from you regarding this dental implant we found in our food on flight BA107 from London to Dubai on Oct. 25 (we have all our teeth: it's not ours). This is appalling. I also can't get through to anyone from your call center. pic.twitter.com/Iwqd3mOylt

— Ghada (@ghadaelhoss) December 4, 2022

ഭക്ഷണത്തിൽ നിന്ന് ലഭിച്ച കൃത്രിമ പല്ലിന്റെ ചിത്രം അടക്കമാണ് യുവതി തന്റെ പരാതി ട്വിറ്ററിൽ പങ്കുവെച്ചത്. ഞങ്ങളുടെ വായിലെ പല്ലുകളെല്ലാം സുരക്ഷിതമായി അവിടെ തന്നെയുണ്ട്, ഇത് ആരുടേതാണെന്ന് ഒന്ന് വ്യക്തമാക്കാമോ എന്ന അടിക്കുറിപ്പോടെയുള്ള ട്വീറ്റ് ഉടനെ തന്നെ നിരവധിപ്പേർ ഷെയർ ചെയ്യുകയുണ്ടായി. പരാതിയിൽ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബ്രിട്ടീഷ് എയർലൈൻസിന്റെ കോൾ സെന്ററുമായി ബന്ധപ്പെടാനും സാധിക്കുന്നില്ല എന്നും പരാതിക്കാരി ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയ വഴി ചൂടൻ ചർച്ചയായതിന് പിന്നാലെ ബ്രിട്ടീഷ് എയർവേയ്സ് യുവതിയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ഇത്തരത്തിലൊരു സംഭവം നടന്നതിൽ ഖേദമുണ്ടെന്നും പരാതി പരിഹരിക്കാനായി വ്യക്തിഗത വിവരങ്ങൾ കൈമാറാനും കമ്പനി യുവതിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.