gg

മുംബയ് ; സ്വത്ത് തർക്കത്തിന്റെ പേരിൽ ടെലിവിഷൻ താരം വീണാ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മരൻ സച്ചിൻ കപൂറിനെയും ൾ43)​ കൂട്ടുപ്രതി വീട്ടുജോലിക്കാരൻ ലാലുകുമാർ മണ്ഡലിനെയും (25)​ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലെ ജൂഹുവിലാണ് സംഭവം,​ 74കാരിയായ വീണയെ മകൻ സച്ചിൻ കപൂർ ബേസ് ബാൾ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം നദിയിൽ വലിച്ചെറിയുകയുമായിരുന്നുലെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് വീണാ കപൂറിനെ കാണാനില്ലെന്ന വിവരം ഇവർ താമസിച്ചിരുന്ന കല്പദരു സൊസൈറ്റിയിലെ സുരക്ഷാജീവനക്കാർ ജൂഹു പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീണയുടെ മൊബൈൽ ലൊക്കേഷൻ സച്ചിൻ താമസിക്കുന്ന പൻവേലിൽ കണ്ടെത്തി. ഇതിനെതുടർന്ന് സച്ചിനെയും ലാലുകുമാറിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു,​ ചോദ്യം ചെയ്യലിൽ ഇവർ കൊലപാതകം സമ്മതിക്കുകയായിരുന്നു.

വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി പിണക്കത്തിലാണ്. 12 കോടിയുടെ സ്വത്തിന്റെ പേരിലായിരുന്നു തർക്കം നിലനിന്നിരുന്നത്. തർക്കത്തെ തുടർന്ന് ബേസ്ബാൾ ബാറ്റുകൊണ്ട് വീണയുടെ തലയ്ക്ക് തുടർച്ചയായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു,​ പിന്നീട് വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം കാട്ടിലെ നദിയിൽ വലിച്ചെറിഞ്ഞു. വീണയുടെ മറ്റൊരു മകൻ അമേരിക്കയിലാണ്.