dyfi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രീ- വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ ബ്രസീൽ ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി വിജയികളായി. മത്സരത്തിൽ 20 രാജ്യങ്ങളുടെ വസ്ത്രങ്ങൾ അണിഞ്ഞ് 20 ടീമുകൾ അണിനിരന്നു. മെക്‌സിക്കോ ടീമിനെ പ്രതിനിധീകരിച്ച പേരൂർക്കട ബ്ലോക്ക് കമ്മിറ്റി റണ്ണറപ്പുകളായി. ജില്ലാ കമ്മിറ്റി അംഗങ്ങൾ, ജില്ലയിലെ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, എന്നിവർ വിവിധ ടീമുകളുടെ ഭാഗമായി. തിരുവനന്തപുരം സ്‌പോർട്ടീവ് അരീന സ്റ്റേഡിയത്തിലായിരുന്നു മത്സരം.

സമാപന യോഗത്തിൽ വിജയികൾക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ സമ്മാനവിതരണം നടത്തി. ജില്ലാ പ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം. അൻസാരി, നിതിൻ എസ്.എസ്, എൽ.എസ് ലിജു, ജില്ലാ വൈ.പ്രസിഡന്റുമാരായ കെ.സജീവ്,എസ്.ഷാഹിൻ, ജോ.സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജിനേഷ് ,രേവതി ടി.എസ്,വിഷ്ണുചന്ദ്രൻ,ആദർശ് എസ്.ബി, ലെനിൻരാജ്,തുടങ്ങിയവർ പങ്കെടുത്തു.