gmail

ന്യൂഡൽഹി: ജിമെയിലിന്റെ സേവനങ്ങൾ ലോകമെമ്പാടും പ്രവർത്തനരഹിതമായി. ഗൂഗിളിന്റെ കീഴിലുള്ല ജിമെയിൽ സേവനങ്ങളിൽ മണിക്കൂറുകളോളമാണ് തടസ്സം നേരിട്ടത്. മെയിലുകൾ അയക്കുന്നതിലും സ്വീകരിക്കുന്നതിലുമാണ് സാങ്കേതികമായി തകരാർ നേരിട്ടത്. ഡെസ്ക്ടോപ്പിലും മൊബൈൽ ഫോണിലും ശനിയാഴ്ച ഉച്ചയോടെ നേരിട്ട പ്രവർത്തന തടസ്സം ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് നേരിട്ട് ബാധിച്ചത്. തകരാറ് നേരിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് പ്രവർത്തനം പുനസ്ഥാപിച്ചത്.

Any update on when the #gmaildown issue will be resolved? @gmail

— Angie Gee (@AngieGee007) December 10, 2022

1.5 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ജി മെയിൽ ദീ‌ർഘനേരം പണിമുടക്കിയതിന് പിന്നാലെ നിരവധിപ്പേർ സോഷ്യൽ മീഡിയയിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു. തകരാറിനെക്കുറിച്ചുള്ള പരാതികൾ പ്രവഹിച്ച സമയത്തും ഗൂഗിൾ ഔദ്യോഗികമായി പ്രതികരണം നടത്താൻ തയ്യാറായിരുന്നില്ല.