kk

നടി,​ ടെലിവിഷൻ അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയാണ് അനു ജോസഫ്. വ്ലോഗർ എന്ന നിലയിലും അനു ജോസഫിന് നിരവധി ആരാധകരുണ്ട്. യുട്യൂബ് ചാനലിലൂടെ കുടുംബവിശേഷങ്ങളും സുഹൃത്തുക്കളുടെ വിശേഷങ്ങളും താരം പങ്കു വയ്ക്കാറുണ്ട്. നിർമ്മാണം പുരോഗമിക്കുന്ന തന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ് താരം പുതുതായി പങ്കുവച്ചത്.

മൂന്നുകോടി രൂപയുടെ അഡാർ വീടാണ് വയ്ക്കുന്നതെന്ന് അനു പറയുന്നു. 5500 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന വീടിന് ഒറ്റ ബെഡ്‌റൂം മാത്രമാണുള്ള്. അതിനുള്ള കാരണവും അനു വീഡിയോയിൽ വ്യക്തമാക്കുന്നു. വീട് എന്നതിലുപരി മൾട്ടിപർപ്പസ് സമുച്ചയം എന്ന കോൺസെപ്ടിലാണ് നിർമ്മാണം. വീടായും ഓഫീസായും ഷൂട്ടിംഗ് സ്പേസായും മീറ്റിംഗിുകൾക്കും ഒത്തുചേ‌രലുകൾക്കും ഒക്കെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. വീടന്റെ നി‌ർമ്മാണം പൂർത്തിയായ ശേഷം പുതിയ വീഡിയോയുമായി എത്തുമെന്നും അനു ജോസഫ് അറിയിച്ചു.

കാസർഗോഡാണ് അനുവിന്റെ സ്വദേശം. കാര്യം നിസാരം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിലൂടെയാണ് അനു ജോസഫ് കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്.