
അവസാന ക്വാർട്ടർ ഫൈനലിൽ 2-1ന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തി. ഫ്രാൻസിനായി 17-ാം മിനിട്ടിൽ ഷുവാ മേനിയും 78-ാം മിനിട്ടിൽ ഒളിവർ ജിറൂദും ഗോളുകൾ നേടി. ഇംഗ്ളണ്ടിനായി ഹാരിക്കെയിൻ 54-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ സ്കോർ ചെയ്തെങ്കിലും അവസാന സമയത്ത് കിട്ടിയ പെനാൽറ്റി പാഴാക്കിയത് വിനയായി.
സെമിയിൽ ഫ്രാൻസ് മോറോക്കോയെ നേരിടും.