
ഭാര്യമാർ ഒന്നിച്ച് ഗർഭിണികളായ സന്തോഷം പങ്കുവച്ച യൂട്യൂബർക്ക് നേരെ സൈബർ ആക്രമണം. ഹൈദരാബാദിലെ അർമാൻ മാലിക്ക് എന്നയാൾക്ക് നേരെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്.
പായൽ മാലിക്ക്, കൃത്തിക മാലിക്ക് എന്നിവരാണ് അർമാൻ മാലിക്കിന്റെ ഭാര്യമാർ. യുവാവിന് യൂട്യൂബിൽ രണ്ട് മില്യണിലധികം ഫോളോവേഴ്സും, ഇൻസ്റ്റഗ്രാമിൽ 1.5 മില്യൺ ഫോളോവേഴ്സുമാണുള്ളത്. കഴിഞ്ഞ ദിവസം 'എന്റെ കുടുംബം' എന്ന അടിക്കുറിപ്പോടെ ഭാര്യമാർക്കും മകനുമൊപ്പമുള്ള ചിത്രം ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
മാലിക്കിന്റെ കുടുംബ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 'എന്താ ടൈമിംഗ്, ഇയാൾക്ക് മാത്രമേ ഇങ്ങനെയൊരു കഴിവുള്ളൂ', 'രണ്ട് ഭാര്യമാരെയും ഒരേ സമയം എങ്ങനെ ഗർഭിണികളാക്കി എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു', 'സഹോദരാ നിങ്ങൾക്കൊരു ക്രിക്കറ്റ് ടീം ഉണ്ടാക്കാം', 'രണ്ട് വിവാഹം കഴിക്കുന്നത് നിയമം അനുവദിക്കുന്നുണ്ടോ?' തുടങ്ങി നിരവധി മോശം കമന്റുകളാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്.
2011ലാണ് മാലിക്ക് പായലിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ചിരായു മാലിക്ക് എന്നൊരു മകൻ ഉണ്ട്. 2018ലായിരുന്നു ഉറ്റസുഹൃത്തായ കൃത്രികയുമായുള്ള വിവാഹം. രണ്ട് ഭാര്യമാരും ഒരു വീട്ടിലാണ് താമസം.