liver-disease-

രാത്രിയിൽ ഉറക്കത്തിൽ നിന്നും ഉണരുന്നത് സാധാരണമാണ്. മിക്കപ്പോഴും മൂത്രമൊഴിക്കുന്നതിനോ, വെള്ളം കുടിക്കുന്നതിനോ മറ്റുമാവും ആളുകൾ ഉണരുന്നത്. കുട്ടികളിൽ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളും ഇതിന് കാരണമായേക്കാം. എന്നാൽ നിത്യവും ഉറക്കത്തിൽ നിന്നും ഉണരുകയാണെങ്കിൽ, അതും പ്രത്യേകിച്ച് പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് നിദ്രയ്ക്ക് ഭംഗമുണ്ടാകുന്നതെങ്കിൽ അതിന് ചില കാരണങ്ങളുണ്ടെന്നാണ് വൈദ്യലോകം വിലയിരുത്തുന്നത്.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഉറക്കത്തിൽ നമ്മുടെ ശരീരം ഒന്നിലധികം ഉറക്കചക്രങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എങ്കിലും ലോകത്തിൽ പത്ത് മുതൽ ഇരുപത് ശതമാനം വരെയാളുകളിൽ ഉറക്കമില്ലായ്മ കണ്ടുവരുന്നുണ്ട്. ഈ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രായമായവരിൽ 40 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും ക്ലീവ്ലാൻഡ് ക്ലിനിക്ക് പറയുന്നു. മുതിർന്നവർക്ക് ഒരു ദിവസം ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഈ ഉറക്കം വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഉറക്കത്തിലേക്കുള്ള സാവധാനത്തിലുള്ള മാറ്റം, നേരിയ ഉറക്കം, ഗാഢനിദ്ര ഇങ്ങനെയാണീ ഘട്ടങ്ങൾ. പക്ഷേ എന്നിട്ടും ആളുകൾ എന്ത് കൊണ്ടാണ് ഉറക്കത്തിൽ നിന്നും ഇടയ്ക്ക് ഉണരേണ്ടിവരുന്നതെന്നതിന് കൃത്യമായ ഉത്തരം ശാസ്ത്ര ലോകം നൽകുന്നുണ്ട്.

മയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ ഉറക്കമില്ലായ്മയെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്. അതിലൊന്നാണ് സമ്മർദ്ദം. ജോലിസ്ഥലത്തും, കുടുംബ ബന്ധങ്ങളിലും വിട്ടുമാറാത്തതുമായ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഉറക്കത്തെയും ബാധിക്കും. രക്തസമ്മർദ്ദത്തിന്റെ അളവിലുണ്ടാകുന്ന മാറ്റത്താൽ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും കാരണമാവും. സമ്മർദ്ദവും ഉത്കണ്ഠയും ഉയർന്നാൽ അത് ശരീരത്തിലെ കരൾ ഉൾപ്പടെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിന് കാരണമാവും.

പ്രായമായവരിൽ ഉറക്കക്കുറവ് കൂടുതലാണ്. ഇതിനുള്ള പ്രധാനകാരണം കഴിക്കുന്ന മരുന്നുകളാണ്. ഇത് പതിവായുള്ള ഉറക്കചക്രം മാറുന്നതിന് കാരണമാവും. ഉറക്കത്തിൽ നിന്നും പലതവണ എഴുന്നേൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളുകൾക്ക് നല്ല ഉറക്കം ലഭിക്കാൻ പ്രയാസമാണ്. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മരുന്നുകൾ കഴിക്കുന്നവരിൽ ഇത് സാധാരണമാണ്. ഇതിന് പുറമേ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഉറക്കം കെടുത്തും.

എന്നാൽ പുലർച്ചെ ഒന്ന് മുതൽ മൂന്ന് വരെ എഴുന്നേൽക്കുന്നവരിൽ കരളിന്റെ പ്രവർത്തനം തടസപ്പെടുന്നത് കാരണമായേക്കാം. അവയവം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അസ്വസ്ഥതകൾക്ക് കാരണമാവും, സമ്മർദ്ദം ശരീരത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു അവയവമാണ് കരളെന്ന് ഡോക്ടർമാർ പറയുന്നു.

ഉറക്കം ലഭിക്കുന്നതിനുള്ള ചില മാർഗങ്ങൾ