
കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ഇശാൻ കിഷൻ തന്റെ കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറി നേടിയത്. പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരക്കാരനായെത്തിയായിരുന്നു ഇശാൻ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
'എകദിന ഡബിൾ സെഞ്ചുറി ക്ലബിലേക്ക്' ഇശാനെ സ്വാഗതം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റുമായെത്തിയിരിക്കുകയാണ് രോഹിത് ശർമയിപ്പോൾ. "ഈ ക്ലബിന്റെ സന്തോഷം ഒന്നുവേറെ തന്നെയാണ്" എന്ന അടിക്കുറിപ്പോടെയാണ് ഇശാന്റെ ചിത്രം രോഹിത് ശർമ പങ്കുവച്ചിരിക്കുന്നത്.
സച്ചിൻ, സെവാഗ്, രോഹിത് ശർമ്മ എന്നിവരടങ്ങുന്ന എലൈറ്റ് ക്ലബിലേക്ക് വെറും 126 പന്തുകളുടെ സഹായത്തോടെയാണ് ഇശാൻ പ്രവേശിച്ചത്. പത്ത് സിക്‌സും 24 ഫോറും സഹിതം 210 റൺസാണ് ഈ ഇടംകയ്യൻ ഇന്നലെ നേടിയത്. ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇശാൻ കിഷൻ.