കേരളത്തെ നടുക്കിയ കരിപ്പൂർ ടേബിൾടോപ്പ് വിമാനത്താവലാത്തിലെ പ്ലെയിൻ ക്രാഷിൽ മരണമടഞ്ഞത് 21 വിലപ്പെട്ട ജീവനുകൾ. സുരക്ഷാ പരിശോധനകൾക്കു ശേഷം ആ വിമാനത്താവളത്തിൽ ഇപ്പോളും വിമാനങ്ങളിറങ്ങുന്നു, യാത്രക്കാരുമായി പറന്നുയരുന്നു. എത്രത്തോളം സുരക്ഷാ നമുക്കുറപ്പാക്കാം ഒരു സംവിധാനവും പുതുതായി ഏർപെടുത്താത്ത ആ റൺവേയിൽ.

karipur-airport

നമുക്ക് സാധ്യമായ ഒരുപാടുകാര്യങ്ങൾ ഉണ്ട്. പ്രവാസികൾ ഏറെ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. ഇപ്പോളിതാ സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റിയും മുഖം തിരിഞ്ഞിരിക്കുന്നത് കാരണം 165.77 കോടി രൂപയുടെ റൺവെ നീട്ടൽ പദ്ധതി മരവിച്ചിരിക്കുന്നു. ഫലമോ നിലവിലെ റൺവെയുടെ നീളം വെട്ടിക്കുറച്ചു വശങ്ങളിലേക്ക് വികസിപ്പിക്കാനാണ് തീരുമാനം.