job

സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/ എൻജിനീയറിംഗിൽ ബിരുദവും. ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനം (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന.

സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ താഴെ പറയുന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 നകം നൽകേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയ്യാറാക്കി ബന്ധപ്പെടുന്നതാണ്.

https://forms.gle/39NsnF3pFcDrcxDR6