astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഡിസംബർ 12 1197 വൃശ്ചികം 26 തിങ്കളാഴ്ച .

(രാത്രി 11 മണി 35 മിനിറ്റ് 23 സെക്കന്റ് വരെ പൂയം ശേഷം ആയില്യം നക്ഷത്രം)

അശ്വതി: വിഷമതകൾ മാറിക്കിട്ടും, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും, സന്താനലാഭം, ഉപരിപഠനത്തിൽ മികവ് പ്രകടിപിക്കും, വായ്‌പ ലഭിക്കും.

ഭരണി: തർക്കങ്ങൾ പരിഹരിക്കും,ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും. ചിരകാല അഭിലാഷങ്ങൾ പൂവണിയും. ദാമ്പത്യസുഖം ഉണ്ടാകും.

കാർത്തിക: ആരോഗ്യപരമായി നല്ല ദിവസം ,സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കും. സാമ്പത്തീക കാര്യങ്ങളിൽ മേൻമ, കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാർത്തകൾ കേൾക്കാനിടവരും.

രോഹിണി: ഉദ്യോഗ തലത്തിൽ ശോഭിക്കും, വിദ്യാപരമായി നല്ല ഉയർച്ച ഉണ്ടാകും.കുടുംബാംഗങ്ങളിൽ പെട്ടവരുടെ സഹകരണവും സഹോദര സ്ഥാനീയരുടെ സഹായവും ഇഷ്ട്ടജന സഹായവും ലഭിക്കും.

മകയിരം: അനിശ്ചിതത്വം,സന്താനദുഃഖം, അനാവശ്യമായി പണം ചെലവാകും, അന്യഗൃഹവാസം, നേത്ര ഉദര രോഗം, വിനോദങ്ങളിൽ അമിത താത്പര്യം.

തിരുവാതിര: വശ്യമായി സംസാരിച്ചുമറ്റുള്ളവരെ ആകർഷിക്കും, വാഹന ഭാഗ്യം, കർമ്മസുഖം, വരവ് കൂടും. ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനു ജാതകനും സന്താനതിനും സാധ്യത.

പുണർതം: എല്ലാകാര്യത്തിലും ജാഗ്രത വേണം, രേഖകളിൽ ഒപ്പു വയ്ക്കുമ്പോൾ സൂക്ഷമത പുലർത്തണം. പുണ്യ സങ്കേതങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും.

പൂയം: വിവിധ മേഖലകളിൽ നിന്നും പണം വരും, യാത്ര ചെയ്യാൻ യോഗം, ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും,അത്ഭുതകരമായ ഉയർച്ച ഉണ്ടാകും, ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വേണം.

ആയില്യം: ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സത് സംഗങ്ങളിൽ പങ്കെടുക്കും.

മകം: വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും,സന്താനഭാഗ്യം സിദ്ധിക്കും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.

പൂരം: ദമ്പതികളുടെ കാര്യത്തിൽ സുഖവുംസമാധാനവും അനുഭവത്തിൽ വരും, സന്തോഷം നിറഞ്ഞ സമയം, വിദേശ യാത്ര, വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കും.

ഉത്രം: സുഖാനുഭവങ്ങൾ,ആരോഗ്യപരിപാലനം നടത്തും,ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും. കർമ്മരംഗത്തു ഉന്നതസ്ഥാനം ലഭിക്കും, കേസ്സിൽ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.

അത്തം: സ്ത്രീ വിഷയങ്ങളിൽ അമിതമായ താൽപ്പര്യം,രാത്രി യാത്രകൾ ഒഴിവാക്കുക,ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും. ശിക്ഷാ നടപടികളിൽ നിന്നും മോചനം. പ്രണയ ബന്ധങ്ങളിൽ വിജയം.

ചിത്തിര: ആകർഷകമായി സംസാരിക്കും, നിർബന്ധബുദ്ധി കാണിക്കും. ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാൻ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും.

ചോതി : കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും,സംസാരം വളരെ നിയന്ത്രിക്കണം. പ്രണയത്തിൽ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും.

വിശാഖം: വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും,ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുക, ഓഹരി വിപണിയിൽ പണം നഷ്ടം വരും, അഗ്നി സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

അനിഴം: ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, മംഗളകർമ്മങ്ങൾക്ക് തടസ്സവും, സ്വർണ്ണം, ധനം ഇവ നഷ്ടവും, പ്രവർത്തന രംഗത്ത് പരാജയം നേരിടും.

കേട്ട: യാത്രയിൽ ബുദ്ധിമുട്ടുകൾ,രാത്രി യാത്ര ഒഴിവാക്കുക. വിദേശ നിർമിത വസ്തുക്കൾ ലഭിക്കും, അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം, രാഷ്ട്രീയ സമ്മർദ്ധത്തിനു വിധേയമായി പ്രവർത്തിക്കും.

മൂലം: സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം, ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസ്സം,ദുരിതങ്ങൾ.

പൂരാടം: വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക, കലാ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. മാനസിക ഉണർവ് വർദ്ധിക്കും.

ഉത്രാടം: ദുരിതവും കഷ്ടപ്പാടുകളും മാറും, ആത്മവിശ്വാസക്കൂടുതൽ, മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ട്ട സ്ഥലത്ത് ജോലി ലഭിക്കും. വിദ്യാനിലവാരം ഉയർത്താൻ കഴിയും.

തിരുവോണം: എല്ലാവരുടെയും വിശ്വാസം ആർജിക്കും, ഈശ്വരാധീനം ഉണ്ടാകും. അവിചാരിത ധനലാഭം ഉണ്ടാകും. യുക്തിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുക. റിയൽ എസ്‌റ്റേറ്റ് മേഘലയിൽ ഇടപെടും.

അവിട്ടം: കലാപരമായ കാര്യങ്ങിളിൽ അതിയായ താൽപ്പര്യം,ദീർഘ നാളായി കൊണ്ടുനടന്ന മോഹങ്ങൾ പൂവണിയും, ശുപാർശ, ജാമ്യം നിൽക്കൽ,ഇവ ഗുണം ചെയ്യും.

ചതയം: എല്ലാവരുടെയും സഹായത്താൽ കാര്യനിർവ്വഹണം നടത്തും, ആരോഗ്യ വർധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക.നല്ല ബന്ധുക്കൾ, സൂഹൃത്തുക്കൾ എന്നിവ ലഭിക്കും.

പൂരുരുട്ടാതി: ബന്ധുക്കൾ ശത്രുക്കൾ ആകും, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങൾ, വൃത്തിയില്ലായ്മ, സാമ്പത്തിക ബാദ്ധ്യത.

ഉത്രട്ടാതി: ചതിയിൽ പെടും, ദുർവാശി ഒഴിവാക്കുക, ദുഃഖാനുഭവങ്ങൾ, വഴക്കുകകൾ, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങൾ കുടുംബത്തിൽ ദോഷാനുഭവങ്ങൾ.

രേവതി: ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. ജോലി സംബന്ധമായ അലച്ചിൽ, സഹപ്രവർത്തകരുടെ സഹകരണമില്ലായ്മ, വിരഹം, സ്ഥാനഭ്രംശം.