അന്റാർട്ടിക്കിലെ മഞ്ഞുമലകളുടെ തകർച്ച ഒരു പുതിയ വാർത്തയല്ല . എന്നാൽ അന്റാർട്ടിക്കിലെ സുനാമിയെ പറ്റി അധികമാരും കേൾക്കാൻ വഴിയില്ല . അന്റാർട്ടിക്കിൽ നിന്ന് വേർപെടുന്ന മഞ്ഞുപാളികൾ സമുദ്രാന്തര ഭാഗത്ത് സൂനാമിക്ക് സമാനമായ പ്രതിഭാസം സൃഷ്ടിക്കുന്നു എന്നാണ് ഗവേഷകർ ഏറ്റവും ഒടുവിലായി കണ്ടെത്തിയിരിക്കുന്നത്. കാൽവിങ് ഇവന്റസ് എന്നാണ് ഇത്തരത്തിലുള്ള പ്രതിഭാസത്തെ പറയാറുള്ളത് . ഇത്തരം പ്രതിഭാസത്തിന്റെ ഭാഗമായിയാണ് സുനാമികൾ രൂപംകൊള്ളുന്നത് . അദൃശ്യ സുനാമി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട് .

antartica