
മോസ്‌കോ : റഷ്യൻ എണ്ണയ്ക്ക് വിലപരിധി നിശ്ചയിക്കാനുള്ള ജി 7 രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും തീരുമാനത്തെ പിന്തുണക്കാതെയുള്ള ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് ഇന്ത്യൻ അംബാസഡർ പവൻ കപൂറിനെ ഇക്കാര്യമറിയിച്ചെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 9ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സുഹൃദ് രാജ്യങ്ങൾക്ക് ഊർജജ് വിഭവങ്ങൾ വിതരണം ചെയ്യുന്നത് തുടരുമെന്നും അലക്സാണ്ടർ നൊവാക് അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന റഷ്യൻ എണ്ണയ്ക്ക് ബാരലിന് പരമാവധി 60 ഡോളർ ഏർപ്പെടുത്തിയുള്ള ജി 7 രാജ്യങ്ങളുടെ വില നിയന്ത്രണം ഡിസംബർ 5ന് പ്രാബല്യത്തിൽ വന്നിരുന്നു.