ആരെയും കൊല്ലാൻ മടിയില്ലാത്ത, ഞൊടിയിടയ്ക്കുള്ളിൽ സർവ്വനാശം വിതയ്ക്കുന്ന റോബോട്ടുകൾ. മനുഷ്യനാൽ നിയന്ത്രിക്കാൻ കഴിയാത്തതും മനുഷ്യന്റെ നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കാത്തതുമായ റോബോട്ടുകളെ യുദ്ധക്കളത്തിൽ ഇറക്കാൻ അമേരിക്കയ്ക്ക് നീക്കം ഉണ്ടായിരുന്നു. ടെർമിനേറ്ററും റോബോകോപ്പും എന്തിനേറെ പറയുന്നു തമിഴിലെ യന്തിരനും കണ്ട് ഇറങ്ങിയപ്പോൾ ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല എന്ന് മനസിൽ പറയാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് കില്ലർ റോബോട്ടുകൾ എന്ന ആശയം അമേരിക്ക ചർച്ചയക്ക് വച്ചത്. എന്നാൽ ലോകത്തിന്റെ ഭാഗ്യം എന്ന് പറയട്ടെ. റോബോട്ടുകൾക്കിടെയിൽ ഏറ്റവും അപകടകാരികളായ ' കില്ലർ റോബോട്ടു'കളെ കുറ്റവാളികൾക്കെതിരെ പൊലീസിൽ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന നയം പിൻവലിച്ച് യു.എസിലെ സാൻഫ്രാൻസിസ്‌കോ ഭരണകൂടം. മാരക നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റർലിജൻസ് ) ആയുധങ്ങളായ ഇവയുടെ ഉപയോഗത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
