mala

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ കാത്തുനിൽപ്പ് പന്ത്രണ്ട് മണിക്കൂറിലധികം നീണ്ടതോടെ തിരക്കുള്ള ദിവസങ്ങളിൽ ദർശനസമയം അരമണിക്കൂർ നീട്ടി. രാത്രി 11.30ന് നടയടയ്ക്കും. . തിരക്ക് കൂടിയതോടെ നേരത്തേ മുതൽ വൈകിട്ട് മൂന്നു മണിക്ക് നട തുറക്കുന്നുണ്ട്. തിരക്ക് നിയന്ത്രണം സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരും.തന്ത്രിയുമായും മേൽശാന്തിയുമായും ആലോചിച്ചാണ് ദർശന സമയം കൂട്ടിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.