
ദോഹ : ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങൾക്കൊപ്പം ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇവാനയുടെ വസ്ത്രധാരണമാണ് ലോകകപ്പിൽ ചർച്ചയായത്. വ്സ്ത്രധാരണ ഖത്തറിന്രെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് വിമർശനമുയർന്നത്.
ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവാനയ്ക്കുള്ളത്. മൂന്നാം ലോകകപ്പ് സെമി ഫൈനൽ കളിക്കുന്ന ക്രൊയേഷ്യ ഇത്തവണ കിരീടം നേടിയാൽ പൂർണ നഗ്നയായി ആഘോഷിക്കുമെന്ന ഇവാനയുടെ പ്രഖ്യാപനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2018ലെ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു, . അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു.
ക്വാർട്ടറിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ഇവാന ട്രോളുമായി രംഗത്തെത്തി. ബ്രസീൽ ടീം ആഘോഷിക്കാറുള്ള പീജിയൺ ഡാൻസ് പങ്കുവച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീൽ ടീമിന് പീജിയൺ ഡാൻസ് ആഘോഷിക്കാം എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.