
സ്‌റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് എഴുപത്തിരണ്ടാം ജന്മദിനം. തലൈവരുടെ പിറന്നാൾ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. മരുമകനും നടനുമായ ധനുഷും, ദുൽഖർ സൽമാനുമടക്കം നിരവധി പേരാണ് സ്റ്റൈൽ മന്നന് സോഷ്യൽ മീഡിയയിലൂടെ ആശംസകളറിയിച്ചിരിക്കുന്നത്. 'പിറന്നാൾ ആശംസകൾ തലൈവ' എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Happy birthday THALAIVA 🙏🙏🙏
— Dhanush (@dhanushkraja) December 12, 2022
'പിറന്നാൾ ആശംസകൾ സൂപ്പർസ്റ്റാർ രജനികാന്ത് സാർ! നിങ്ങൾ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ' എന്നാണ് ദുൽഖറിന് പിറന്നാൾ ദിനത്തിൽ സ്റ്റൈൽ മന്നനോട് ആവശ്യപ്പെട്ടത്. രജനികാന്തിന്റെ ചിത്രത്തിനൊപ്പമാണ് ആശംസ ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും അടക്കം നിരവധി പേർ അദ്ദേഹത്തിന് ആശംസയറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Happy Birthday Superstar #Rajinikanth Sir ! You are the best & keep inspiring us forever🤘#HBDSuperstarRajinikanth@Rajinikanth #Thalaivar #Jailer pic.twitter.com/uK7xw8XF1S
— Dulquer Salmaan (@dulQuer) December 11, 2022
Style ah panna Billa 😎
— Mersal Saravanan (@MersalSaravanan) December 12, 2022
Mass ah panna Baasha 😍
Class ah panna Kabali 😉
I am the Only One Super One @rajinikanth Happy Birthday sir 🤘#HBDSuperstarRajinikanth#HBDRajinikanth #Rajinikanth pic.twitter.com/VoHCOk7Cfc
Happy Birthday Superstar #Rajinikanth 🦁 Sir ! You are the best & keep inspiring us forever🤘👍#HBDSuperstarRajinikanth@Rajinikanth #Thalaivar #Jailer pic.twitter.com/CUJiozz8Fd
— NTR 🦁$R! 😈 (@Sri22777) December 12, 2022
രജനികാന്തിന്റെ ബാബ എന്ന ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പ് ഇരുപതുവർഷത്തിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആരാധകർക്കുള്ള രജനികാന്തിന്റെ പിറന്നാൾ സമ്മാനമാണിത്. പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലാണ് ബാബ റീ എഡിറ്റ് ചെയ്തിട്ടുള്ളത്. ഓരോ ഫ്രെയിമിലും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കളർ ഗ്രേസിംഗ്.
72 -ാം വയസിലും വെള്ളിത്തിരയിൽ സജീവമാണ് രജനികാന്ത്. സിനിമ ജീവിതത്തിന്റെ 47-ാം വർഷത്തിലും ആ പ്രഭാവലയത്തിന് ലവലേശം മങ്ങലേറ്റിട്ടില്ല. വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ അവസാനം തലൈവർ എന്ന വിശേഷണത്തിൽ എത്തിനിൽക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ നൂറ് കണക്കിന് ചിത്രങ്ങളിൽ അഭിനയിച്ചു. മാതൃഭാഷയായ മറാത്തിയിൽ മാത്രം അഭിനയിച്ചിട്ടില്ല. ജപ്പാനിൽ ആദ്യമായി ആരാധക വൃന്ദത്തെ ഉണ്ടാക്കിയ ഇന്ത്യൻ നടൻ രജനികാന്താണ്.
നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് റിലീസിന് ഒരുങ്ങുന്ന രജനികാന്തിന്റെ പുതിയ ചിത്രം. എല്ലാ അർത്ഥത്തിലും രജനി സ്റ്റെലിലാണ് ജയിലർ . രജനികാന്തിനൊപ്പം രണ്ട് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുമായി ലൈക പ്രൊഡക്ഷൻസും എത്തുന്നുണ്ട്. അടുത്തവർഷം പകുതിയോടെയാണ് ചിത്രീകരണം. ആദ്യചിത്രം ഡോൺ ഒരുക്കിയ സിബി ചക്രവർത്തി സംവിധാനം ചെയ്യും. രണ്ടമാത്തെ ചിത്രം മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യും. ഇതിൽ രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്.