
മുംബയ്: കാമുകന്റെ ഭീഷണിയ്ക്ക് വഴങ്ങി അഞ്ച് ലക്ഷം രൂപയും ആഭരണങ്ങളും കവർന്ന് പന്ത്രണ്ടുകാരി. മുംബയിലെ നാഗ്പാഡയിലാണ് സംഭവം. കോടീശ്വരനായ ബിസിനസുകാരന്റെ വീട്ടിൽ നിന്ന് നിരന്തരം പണവും ആഭരണങ്ങളും മോഷണം പോകുകയായിരുന്നു.
അലമാരയിൽ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപയാണ് ആദ്യം മോഷണം പോയത്. പിന്നീട് രണ്ട് ലക്ഷം രൂപയും കാണാതായി. ലക്ഷങ്ങൾ വിലപിടിപ്പുള്ള രത്നങ്ങളും സ്വർണാഭരണങ്ങളും മോഷണം പോയതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഒരു തെളിവും ലഭിച്ചില്ല.
തുടർന്ന് പന്ത്രണ്ടുകാരിയടക്കം വീട്ടിലുള്ളവരെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോൾ അറിയില്ലെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. പിന്നീട് സൗമ്യമായി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് കുട്ടി മോഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
സ്‌കൂളിന് പുറത്തുവച്ചാണ് കാമുകനെ ആദ്യമായി കണ്ടത്. അമൻ എന്നാണ് പേര്. ഒരു ദിവസം ഇയാൾ ഫ്ലാറ്റിൽ കൊണ്ടുപോയി നഗ്നചിത്രങ്ങളും വീഡിയോകളും എടുത്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.