boy

വളർത്തുനായയ്ക്കും പൂച്ചയ്ക്കുമൊക്കെയൊപ്പം കളിക്കുന്ന കുട്ടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്രത്തോളം ക്യൂട്ടായിരിക്കും ഓരോ വീഡിയോയും. എന്നാൽ ആളുകളെ ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സിംഹങ്ങൾക്കൊപ്പം കളിക്കുന്ന ഒരാൺകുട്ടിയാണ് വീഡിയോയിലുള്ളത്. 'gir lions lover' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഷോർട്ട് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് സിംഹങ്ങളും കുട്ടിയുമാണ് വീഡിയോയിലുള്ളത്. സിംഹങ്ങളെ ലാളിക്കുകയാണ് കുട്ടി. ഇതിനിടയിൽ അവൻ ഒരു സിംഹത്തിന്റെ വായിലേക്ക് തന്റെ കൈ വയ്ക്കുന്നുണ്ട്. ഇത് കാണുന്ന ഏവരും ഭയപ്പെടും.

കുട്ടി സിംഹത്തിന്റെ മുഖത്തിനടുത്തേക്ക് തന്റെ മുഖം അടുപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സിംഹം അവനെ ഉപദ്രവിക്കുന്നില്ല. അതേസമയം, വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് വളരെ അപകടകരമാണെന്നും, കുട്ടിയുടെ ജീവൻ വച്ച് പരീക്ഷണം നടത്തരുതെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

View this post on Instagram

A post shared by 𝐆𝐈𝐑 𝐅𝐎𝐑𝐄𝐒𝐓🦁 (@gir_lions_lover)