astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഡിസംബർ 13 - 1197 വൃശ്ചികം 27 ചൊവ്വാഴ്ച .( ദിനം പൂർണ്ണമായും ആയില്യം നക്ഷത്രം)

അശ്വതി: അന്യസ്വത്ത് അനുഭവിക്കാൻ യോഗം, കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം, ദേവാലയ ദർശന യോഗം, ലഭിക്കും.പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും, തൊഴിലും പഠനവും ഒരുപോലെ കൊണ്ടു പോകാൻ സാധിക്കും, ഉയർന്ന ചിന്താഗതികൾ വർദ്ധിക്കും.

ഭരണി: ഔദ്യോഗിക കാര്യങ്ങളിൽ സമാധാനം ഉണ്ടാവും, തൊഴിൽ മാറ്റത്തിന് യോഗമുണ്ട്, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, അമ്മയുടെ സഹായത്താൽ ഗുണാനുഭവങ്ങൾ ലഭിക്കും, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തും.

കാർത്തിക: ആഡംബര വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, പൊതുരംഗത്തുള്ള എതിർപ്പുകൾ അവസാനിക്കും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, രോഗശാന്തി, കുടുബസുഖം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ.

രോഹിണി: സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, അധികാരപ്രാപ്തി, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, കർമ്മ രംഗത്ത് നേട്ടം, സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ പുതിയ സാദ്ധ്യതകൾ തെളിയും.

മകയിരം: കായിക രംഗത്ത് അർഹമായ സ്ഥാനങ്ങൾ ലഭിക്കും, സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും, കുടുംബ പരമായി ഗുണം, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും, മുതിർന്നവരുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും,ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും.

തിരുവാതിര: വാഹന ഗുണവും യാത്രകളിൽ സൗഭാഗ്യങ്ങളും ഉണ്ടാകാനും സാദ്ധ്യതയുണ്ട്,പ്രവർത്തന വിജയം, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം, വലിയ ആയാസം കൂടാതെ ധനപ്രാപ്തി.

പുണർതം: തൊഴിൽ സ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും, സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർദ്ധനവിന് സാദ്ധ്യത, എല്ലാക്കാര്യങ്ങളിലും നേട്ടവും ഉന്നതിയും, കലാനൈപുണ്യം, പ്രശസ്തി.

പൂയം: കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, കച്ചവട സംരംഭത്തിനുള്ള തടസങ്ങൾ മാറി കിട്ടും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

ആയില്യം: ധനം സമ്പാദിക്കാനുള്ള മാർഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, ജീവിതപങ്കാളിക്ക് തൊഴിലിൽ മേന്മയുണ്ടാകും,
ധനനേട്ടം, സന്താനസുഖം, ക്ഷേത്ര ദർശനം നടത്തും.

മകം: സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകും, മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടിയെടുക്കും, കീഴുദ്യോഗസ്ഥർ മുഖേന നേട്ടം, കലാപരമായി പുതിയ അവസരങ്ങൾ ലഭിക്കും.

പൂരം: സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കില്ല, വ്യവഹാരങ്ങൾ പ്രതികൂലമാകും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ, ബന്ധു ജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഉത്രം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ തടസങ്ങൾ ഉണ്ടാകും, നിർബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ് കലുക്ഷിതമാകും.

അത്തം: ഔദ്യോഗിക രംഗത്ത് സ്ഥാനചലനത്തിന് സാദ്ധ്യത, ആഗ്രഹ സാക്ഷാത്കാരത്തിന് തടസങ്ങളും പ്രയാസങ്ങളും, ഔഷധ സേവ വേണ്ടിവരും, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.

ചിത്തിര: അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, തൊഴിൽ മാറ്റം ഗുണകരമാകും, സമ്മാനാദി ലാഭം, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.

ചോതി: അസാധ്യമാണ് എന്ന് കരുതിയ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, പരസ്പര ധാരണയോടു കൂടിയുള്ള പ്രവർത്തനങ്ങൾ വിജയപ്രാപ്തി നേടും, ധനപരമായ നേട്ടം, കലഹത്തിന് വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, മനോദുരിതത്തിൽ നിന്നും മോചനം.

വിശാഖം: സന്താനത്തിന്റെ തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും, മാന്യത ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും, തൊഴിൽ സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി, കുടുംബ പരമായി ഉള്ള അസ്വസ്ഥതകൾ കുറയും.

അനിഴം: അയക്കാരുമായുള്ള വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും,കാര്യങ്ങൾ അനുകൂലമാകും, ഒന്നിലധികം സംഗതികളിൽ ഇടപെടും, കലാരംഗത്ത് വിജയം, എഴുത്തു കുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

കേട്ട: തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, സ്ത്രീകൾക്ക് അന്യദേശത്ത് ജോലി സാദ്ധ്യതയോ ധന സഹായമോ ലഭിക്കും, പ്രാർത്ഥനക്ക് ഫലം കിട്ടും, കുടുംബ സമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും, വിദ്യാർത്ഥികൾക്ക് നല്ലസമയം, ധനപ്രാപ്തി.

മൂലം: കച്ചവട സംബന്ധമായി ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, ലഹരി ഒഴിവാക്കുക, അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങൾലഭിക്കും, പിതാവിൽ നിന്നോ പിതൃ ബന്ധുക്കളിൽ നിന്നോ ധനസഹായം ലഭിക്കും.

പൂരാടം: വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തും, നിർമ്മാണ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, തൊഴിലിൽ അഭിവൃദ്ധിയും ഫലം, യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും.

ഉത്രാടം: സന്താനത്തിന്റെ മംഗല്യ തടസം മാറിക്കിട്ടും, പുതിയ തൊഴിൽ രംഗത്ത് ശമ്പള വർദ്ധനയുണ്ടാകും,കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, മനസുഖം ലഭിക്കും.

തിരുവോണം: പങ്കാളി മുഖേന സാമ്പത്തിക നേട്ടം ഉണ്ടാവും, പണം ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കും, പരീക്ഷണങ്ങളെ നേരിട്ട് വിജയം കൈവരിക്കും, അവിചാരിത ധനനേട്ടം, ബിസിനസിൽ ധനവർദ്ധനവ്‌, ഇഷ്ട മംഗല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.

അവിട്ടം: കുടുംബ ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം, സ്വന്തം ആവശ്യങ്ങൾ മറന്നുകൊണ്ട് അന്യരെ സഹായിക്കുന്നത് ദോഷം ചെയ്യും, തെറ്റിദ്ധാരണകൾ വന്നുഭവിക്കും, പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ചതയം: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, അനുകൂലികൾ ശത്രുക്കൾആകും വ്യവഹാര പരാജയം, മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും, അപകട ഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും, ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും,

പൂരുരുട്ടാതി: വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തികമായി അരക്ഷിതാവസ്ഥ ഉണ്ടാകും, ദു:ശ്ശീലങ്ങൾ ഒഴിവാക്കണം,സ്വദേശം വിട്ടു താമസിക്കും, അഭിമാന ക്ഷതം വരാതെ നോക്കണം. കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക.

ഉത്രട്ടാതി: അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും, ബന്ധു മിത്രാദികളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും,സ്ത്രീകളെ ആകർഷിക്കാനുള്ള കഴിവുണ്ടാകും, ഉല്ലാസയാത്രകൾ, തൊഴിൽ മേഖലയിൽ മേന്മ, വിദേശത്തുള്ളവരുമായി അടുപ്പം വർദ്ധിപ്പിക്കുകയും അവരിൽ നിന്ന് സഹായം ലഭ്യമാവുകയും ചെയ്യും,

രേവതി: സുഹൃത്തുക്കളെച്ചേർത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ചിന്തിക്കും, സാഹസികതയും ഉത്സാഹവും ഉണ്ടാവും, പൂർവ്വകാല ബന്ധങ്ങൾ പുതുക്കാൻ സാധിക്കും, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, ശത്രുക്കൾ മിത്രങ്ങൾ ആകും, ഇഷ്ട ഭക്ഷണ ലഭ്യത, ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.