dhoni

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസതാരമാണ് മഹേന്ദ്ര സിംഗ് ധോണി. 2020ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ആരാധകരുടെ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കൂടുതലായി ധോണിയുടെ വിവരങ്ങൾ ജനങ്ങൾ അറിയുന്നത്. ആരാധകരുമായുള്ള ധോണിയുടെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്.

അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധോണി തന്റെ ആരാധകന് ടീ ഷർട്ടിൽ ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോയാണ് അത്. ഓട്ടോഗ്രാഫ് കിട്ടിയതിൽ ആരാധകന്റെ സന്തോഷവും വീഡിയോയിൽ കാണാം. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.

ധോണി 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇന്ത്യയെ മൂന്ന് ഐ സി കിരീടങ്ങളിലേയ്ക്ക് നയിച്ച ധോണി ഇന്നും പകരക്കാരനില്ലാത്ത പ്രതിഭയാണ്.

One Lucky fan gets autograph on shirt by MS Dhoni 🥵🔥

Me when @msdhoni 🥺?#MSDhoni pic.twitter.com/nIf9IPdY0Q

— DHONI Empire™ (@TheDhoniEmpire) December 11, 2022