
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പത്താൻ സിനിമയിലെ ബോരം രംഗ് കാവഖ്‌ത് ആ ഗയാ ഹേ എന്ന ഗാനം ഇന്ന് പുറത്തിറങ്ങും.സ്വർണനിറം ബിക്കിനി ധരിച്ചാണ് ഗാനരംഗത്ത് ദീപിക പദുകോൺ. ഈ ഗാനരംഗത്ത് ദീപികയും ഷാരൂഖും ഏറ്റവും ഹോട്ടായിട്ടായിരിക്കും എത്തുക എന്നു സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയിനിലാണ് ഗാനരംഗം ചിത്രീകരിച്ചത്. ഇന്ത്യൻ സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒരുമിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്‌പ്രസ്, ഹാപ്പി ന്യൂയർ എന്നീ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25ന് പത്താൻ റിലീസ് ചെയ്യും.