
ബോളിവുഡിലെ ഇതിഹാസ അഭിനേത്രിയാണ് രേഖ. അവാർഡ് ചടങ്ങുകളിൽ മാത്രം പങ്കെടുക്കുക എന്നതാണ് രേഖയുടെ രീതി. അതിനുമാറ്റം വരുത്തി പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുുടെ വീട്ടിൽ താരം എത്തി. മനീഷിന്റെ പിറന്നാൾ ദിനത്തിൽ ആശംസ നേരാനാണ് രേഖ എത്തിയത്. പതിവുപോലെ അതിമനോഹരമായ സിൽക്ക് സാരിയിലായിരുന്നു താരം. പിറന്നാൾ ദിനത്തിൽ എത്തിയ എല്ലാവരുടെയും കണ്ണുകൾ രേഖയിലായിരുന്നു. ജാൻവി കപൂർ, കരൺ ജോഹർ, രവീണ ടൻഡൻ തുടങ്ങിയവരും ആശംസകളുമായി എത്തി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച രേഖ ഉൾപ്പെടുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായ രേഖയെ കാണാൻ ആരാധകർ എപ്പോഴും ആകാംക്ഷയിലാണ്. അഭിനയം പോലെ വശ്യസൗന്ദര്യവും ആരാധരെ അവരിലേക്ക് വലിച്ചടുപ്പിക്കുന്നു.