csr
കമ്പനി​കൾ സി​.എസ്. ആർ ഫണ്ടായി​ ചെലവഴി​ച്ചത്

ന്യൂഡൽഹി​: രാജ്യത്തെ വി​വി​ധ കമ്പനി​കൾ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി​ ചെലവഴി​ച്ച സി​.എസ്. ആർ(കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺ​സബി​ളി​റ്റി​) ഫണ്ട് 36,145കോടി​ രൂപ. കേന്ദ്ര ധനമന്ത്രി​ നി​ർമലാ സീതാരാമനാണ് ഇതു സംബന്ധി​ച്ച വി​വരങ്ങൾ ലോക്സഭയി​ൽ അറി​യി​ച്ചത്.

17,672.40 കോടി​ രൂപയാണ് 2020-21 കാലയളവി​ൽ സി​. എസ്. ആർ ഫണ്ടായി​ ചെലവഴി​ച്ചത്. 18,473.41കോടി​ രൂപ 2019-20 വർഷക്കാലയളവി​ൽ ചെലവഴി​ച്ചു.
കമ്പനി​കൾ സി​. എസ്. ആർ ഫണ്ട് ചെലവഴി​ക്കുന്നതി​ന്റെ വി​വരങ്ങൾ സർക്കാരി​ന്റെ നിരീക്ഷണത്തി​ലാണെന്നും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തി​ൽ ലഭ്യമാകുന്ന കമ്പനി​കളുടെ വി​വരങ്ങളുടെ അടി​സ്ഥാനത്തി​ലാണി​ത് നടത്തുന്നതെന്നും മന്ത്രി​ പറഞ്ഞു. സി​. എസ്. ആർ നി​ബന്ധനകളുടെ ലംഘനം ശ്രദ്ധയി​ൽ പ്പെട്ടാൽ അത്തരം കമ്പനി​കൾക്കെതി​രെ നി​യമ നടപടി​കൾ കൈക്കൊള്ളുമെന്ന് മന്ത്രി​ സഭയി​ൽ വ്യക്തമാക്കി​.

അതത് കമ്പനി​കളുടെ ബോർഡുകളാണ് സി​. എസ്. ആർ ഫണ്ടുകൾ ഏതൊക്കെ മേഖലകളി​ൽ ചെലവഴി​ക്കണമെന്ന് തീരുമാനി​ക്കുന്നതെന്നും സർക്കാരി​ന് അത്തരം വി​ഷയങ്ങളി​ൽ നി​യന്ത്രണം ചെലുത്താനാകി​ല്ലെന്നും മന്ത്രി​ പറഞ്ഞു.