pic

ഡമാസ്കസ് : കിഴക്കൻ സിറിയയിൽ ഞായറാഴ്ച പുലർച്ചെ നടത്തിയ ഹെലികോപ്റ്റർ റെയ്‌ഡിനിടെ രണ്ട് ഐസിസ് ഭീകരരെ വധിച്ചെന്ന് യു.എസ് അറിയിച്ചു. പ്രദേശത്തെ സാധാരണക്കാർക്ക് പരിക്കില്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ കിഴക്കൻ സിറിയയിൽ ഐസിസ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരുന്നവരിൽ ഒരാളാണ്.

രണ്ടാഴ്ച മുമ്പാണ് ഐസിസിന്റെ തലവൻ അബു അൽ -ഹസ്സൻ അൽ -ഹാഷിമി അൽ -ഖുറേഷി കൊല്ലപ്പെട്ടത്. സിറിയയിലെ തെക്കൻ ദാരാ പ്രവിശ്യയിൽ ഫ്രീ സിറിയൻ ആർമിയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് യു.എസ് സ്ഥിരീകരിച്ചിരുന്നു. യു.എസുമായി സഹകരണമില്ലാത്ത വിമത ഗ്രൂപ്പാണ് ഫ്രീ സിറിയൻ ആർമി.