ബെഞ്ചമിൻ നെത്ന്യാഹുവിന്റെ വരവ് ഇസ്രായോലിന് ഒരു തിരിച്ചടിയാകും എന്നാണ് ത്രൂവാ പറയുന്നത് . മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജൂത പുരോഹിതരുടെ സംഘടനയാണ് ത്രൂവാ. വടക്കേ അമേരിക്കയിലെ 2,300ലധികം ജൂത പുരോഹിതരെ പ്രതിനിധീകരിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ത്രൂവാ . ഇസ്രായേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ വരുമ്പോൾ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കും എന്നാണ് ഇവർ പറയുന്നത് . ഇസ്രേയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിയുക്ത തീവ്ര വലതുപക്ഷ സർക്കാർ ഫലസ്തീനികൾക്കും ജൂതർക്കും ഒരുപോലെ വെല്ലുവിളി ആയിരിക്കുമെന്നും ഇസ്രഈലിന്റെ നിയമവാഴ്ചയെ തകർക്കുമെന്നും ഇവർ പറയുന്നു. തീർത്തും യാഥാസ്ഥിക ചിന്താഗതിയും അത്തരത്തിലുള്ള മറ്റു സംഘടനകളുമായുള്ള കൂട്ടുകെട്ടുമൊക്കെയാണ് ഈ കൂട്ടരെ പ്രധാനമായും ഭയക്കാൻ കാരണം . ഇത്തരത്തിലുള്ള ഇവരുടെ യാഥാസ്ഥിതിക മനോഭാവം രാജ്യത്തെ ജനങ്ങളുടെ സ്വതന്ത്ര്യത്തിനെ തന്നെ ബാധിച്ചേക്കാം.
