
തിരുവനന്തപുരം: മെട്രോ മാർട്ടും കോഴിക്കോട് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും സംയുക്തമായി കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ (കെ.ടി.ഡി.എ), സൗത്ത് ഇന്ത്യ ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ (എസ്.ഐ.എച്ച്.ആർ.എ ), സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ് ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 11ാമത് മെട്രോ ഫുഡ് അവാർഡ് വിതരണം കോഴിക്കോട് ദി റാവിസ് കടവ് റിസോർട്ടിൽ നടന്നു.
മെട്രോ ഫുഡ് അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ വിജയികളായ റസ്റ്റോറന്റുകൾക്കുള്ള അവാർഡുകൾ ടി.പി.രാമകൃഷ്ണൻ എം.എൽ.എ, പി.അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ എന്നിവർ നിർവഹിച്ചു.
കോഴിക്കോട് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് റാഫി പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ. കെ.എസ്, ദി റാവിസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട് ക്ലസ്റ്റർ ജനറൽ മാനേജർ ബിജു പാലേത്ത്, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, കേരള ക്ലാസിഫൈഡ്സ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ, കോഴിക്കോട് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി അബ്ദുള്ളക്കുട്ടി, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.