
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇപ്പോഴിതാ ഒരു പിഞ്ചു കുഞ്ഞിനരികിലേക്കെത്തിയ കൂറ്റൻ രാജവെമ്പാലയുടെ വീഡിയോയാണ് വെെറലായിരിക്കുന്നത്. നിലത്തിരുന്നു കളിക്കുന്ന കുട്ടിയുടെ സമീപത്തേയ്ക്ക് ഇഴഞ്ഞെത്തുകയായിരുന്നു രാജവെമ്പാല. കുട്ടിയുടെ മുന്നിലെത്തി രാജവെമ്പാല പത്തിവിരിച്ചു നിൽക്കുന്നതും കുട്ടിയതിനെ ഇരു കെെകൾ കൊണ്ട് ചേർത്തു പിടിക്കുന്നതും ദൃശ്യത്തിൽ കാണാം. ഒരു കളിപ്പാട്ടം വച്ചു കളിക്കുന്ന ലാഘവത്തോടെയാണ് കുട്ടി രാജവെമ്പാലയെ കെെയിലെടുത്തത്.
തിരിച്ചറിവില്ലാത്ത കുട്ടിയുടെ സമീപത്ത് പാമ്പെത്തിയിട്ടും അതിനെ മാറ്റാതെ വീഡിയോ എടുത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. വളർത്തു പാമ്പാകാം ഇതെന്നാണ് നിഗമനം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇപ്പോൾത്തന്നെ നിരവധി പേരാണ് കണ്ടത്. നിരവധി കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്.