gg

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനീസ് സന്ദർശകർ താമസിക്കുന്ന ഹോട്ടലിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. കാബൂളിലെ ഷഹർ ഇ നൗ നഗരത്തിലെ കാബൂൾ ലോങ്‌ഗൻ ഹോട്ടലിന് നേരെയാണ്ആക്രമണമുണ്ടായത്. താമസക്കാരെ ബന്ദികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ഹോട്ടലിനടുത്ത് രണ്ടുതവണ ഉഗ്രസ്ഫോടനമുണ്ടാകുകയും വെടിയൊച്ച കേൾക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു, ചൈനീസ് വ്യവസായികൾ അഫ്‌ഗാനിസ്ഥാനിലെത്തിയാൽ പതിവായി താമസിക്കാറുള്ള ഹോട്ടലാണിത്. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്ഥാനിൽ നിന്നുള്ള താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

താലിബാന്റെ പ്രത്യേക ദൗത്യസംഘം സ്ഥലത്തെത്തിയെന്നാണ് സൂചന. താലിബാൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിൽ ഒരു ആക്രമണം നടക്കുന്നത്,