
പ്രായമേറുന്തോറും സ്തനാർബുദ സാദ്ധ്യതയും കൂടുന്നു. 20 വയസിന് താഴെ പ്രായമുള്ളവരിൽ സ്തനാർബുദം വളരെ അപൂർവമാണ്. അഞ്ച് ശതമാനം സ്തനാർബുദം ജനിതക കാരണങ്ങളാൽ കാണപ്പെടുന്നു.
ആഹാരത്തിലെ ഫൈറ്റോ ഈസ്ട്രജൻ ( Phyto estrogen) എന്ന ഘടകത്തിന്റെ അഭാവം സ്തനാർബുദ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പച്ചക്കറികളിൽ കുമ്പളം, ചേന, ചേമ്പ്, കാച്ചിൽ മുതലായവയിലും കോര ( കിളിമീൻ ) എന്ന മത്സ്യത്തിലും ഫൈറ്റോ ഈസ്ട്രജൻ ധാരാളമുണ്ട്. ശരീരത്തിലടിയുന്ന അമിതമായ കൊഴുപ്പ് സ്തനാർബുദ സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതിനാൽ ചെറുപ്പത്തിലേ അമിതവണ്ണം നിയന്ത്രിക്കണം. മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകുന്നു.
സ്തനാർബുദം തുടക്കത്തിലേ കണ്ടെത്താൻ കഴിയും. സ്തനാർബുദം ആരംഭദിശയിലേ കണ്ടുപിടിച്ചാൽ നൂറുശതമാനവും ചികിത്സിച്ച് ഭേദമാക്കാം.