11 മാസത്തെ താഴ്ന്ന നിരക്ക്
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വില പണപ്പെരുപ്പം നവംബറിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി കുറഞ്ഞു. പ്രധാനമായും ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞു നിൽക്കുന്നതാണ് കുറയാൻ കാരണമെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
11 മാസത്തിനിടെ ഇതാദ്യമായാണ് ചില്ലറ വില പണപ്പെരുപ്പം റിസർവ് ബാങ്ക് ക്ഷമതാ പരിധിയായ 26 ശതമാനത്തിനുള്ളിൽ വരുന്നത്.
ചില്ലറ വില പണപ്പെരുപ്പം ഈ ഒക്ടോബറിൽ 6.77 ശതമാനമായിരുന്നതാണ് 5.88 ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഇത് 4.91 ശതമാനമായിരുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 4.67 ശതമാനമായിരുന്നു, മുൻ മാസം 7.01 ശതമാനമായിരുന്നു.
ജനുവരി മുതൽ റിസർവ് ബാങ്കിന്റെ ക്ഷമതാ പരിധിയായ 6 ശതമാനത്തിന് മുകളിൽ തുടർന്നതിന് ശേഷമാണ് ചില്ലറ വില പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത്. 2021 ഡിസംബറിൽ 5.66 ശതമാനമായിരുന്നു.
പണപ്പെരുപ്പത്തിന്റെ ഏറ്റവും മോശം അവസ്ഥ ഇന്ത്യയെ ബാധിക്കില്ലെങ്കിലും വിലക്കയറ്റത്തിനെതിരായ പോരാട്ടം തുടരുമെന്നും അടുത്ത 12 മാസത്തേക്ക് പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ആർ.ബി.ഐ പണനയ സമിതി അവലോകനയോഗം കഴിഞ്ഞയാഴ്ച ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപോ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായിരുന്നു. അഞ്ചു തവണയായി 2022 മെയ് മുതലുള്ള റിപ്പോ നിരക്ക് വർദ്ധന 2.25 ശതമാനമായിരുന്നു.
2026 മാർച്ചിൽ അവസാനിക്കുന്ന അഞ്ച് വർഷ കാലയളവ് വരെ റീട്ടെയിൽ പണപ്പെരുപ്പം 2% 4% ആയി നിലനിർത്താനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ഭക്ഷ്യവിലയിലെ കുറവാണ് മൊത്തം ചെറുകിട പണപ്പെരുപ്പത്തെ മെരുക്കാൻ കേന്ദ്രബാങ്കിനെ സഹായിച്ചത്.
ചില്ലറ പണപ്പെരുപ്പം ഒക്ടോബർ മുതൽ ഡിസംബർ വരെ ശരാശരി 6.6% ആയാണ് ആർ.ബി.ഐ കണക്കുകൂട്ടുന്നത്.
അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെ 5.9% ആയും 2023 ഏപ്രിൽ മുതൽ ജൂൺ വരെ 5% ആയും പിന്നീടത് കുറയും.