modi

ന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ തയ്യാറാകണമെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാജ പട്ടേരിയ . കൊല്ലുക എന്ന് അക്ഷരാർത്ഥത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും മോദിയെ പരാജയപ്പെടുത്തുക എന്നതിന് പകരമാണ് പരമാർശം നടത്തിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുത്തിയെങ്കിലും വിഷയം ബിജെപി നോതാക്കൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി.

മദ്ധ്യപ്രദേശിലെ പന്നാ ജില്ലയിൽ കോൺഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പട്ടേരിയ വിവാദ പരാമർശം നടത്തിയത്. ‘‘മോദി തിരഞ്ഞെടുപ്പുകൾ നിർത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവണം’’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാക്കുപിഴ സംഭവിച്ചതാണെന്നും മോദിയെ കൊല്ലുക എന്നാൽ അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചതെന്നും പട്ടേരിയ പ്രസംഗം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ വ്യക്തമാക്കി. എന്നാൽ പിന്നാലെ തന്നെ ബിജെപി നേതാക്കൾ വിഷയത്തിൽ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി.

Congress leader & former minister Raja Pateria incites people to kill PM Modi - earlier too Cong leaders spoke about death of PM Modi (Sheikh Hussain)

But now a death threat!

After “Aukat dikha denge” “Raavan” this is Rahul Gandhi’s Pyaar ki Rajniti? Will they act on him? No! pic.twitter.com/wH6LSi63g2

— Shehzad Jai Hind (@Shehzad_Ind) December 12, 2022

മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ച് മുസോളിനിയുടെ ഫാസിസ്റ്റ് ചിന്താഗതിയുള്ള ഇറ്റാലിയൻ കോൺഗ്രസാണ് ഇപ്പോഴുള്ളതെന്നതടക്കം ദേശീയ ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചു. പരാമർശത്തെ മുൻനിർത്തി രാജ പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവർ‌ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.